Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര:മീന്‍മഴ, ചിലന്തിമഴ, ആസിഡ്മഴ എന്നിങ്ങനെയുള്ള വിചിത്രങ്ങളായ മഴയെകുറിച്ചുള്ള കൗതുകകരമായ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.എന്നാൽ നോട്ടുമഴയെ കുറിച്ച് ഒരു പക്ഷെ ആരും തന്നെ കേട്ടുകാണില്ല.എന്നാൽ വൃന്ദാവന്‍ ക്ഷേത്രപരിസരത്ത് ‘ നോട്ടുമഴ ‘ പെയ്‌തു, അതും 500 രൂപ നോട്ടുകളുടെ!മറ്റു വിചിത്ര മഴകളെ പോലെ ഇതൊരു പ്രതിഭാസത്തിന്റെ ഭാഗമല്ലായിരുന്നു. ഒരു കുരങ്ങനാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മുംബൈയിലെ ബോറിവലിയില്‍ നിന്ന് എത്തിയ ഹേമവതി സോങ്കര്‍ എന്ന ഭക്തയുടെ കൈയിലിരുന്ന ബാഗ് തട്ടിയെടുത്ത കുരങ്ങ് ഒരു മരത്തിനു മുകളില്‍ കയറിയിരുന്ന് അത് തുറന്ന് നോട്ടുകള്‍ വിതറുകയായിരുന്നു.ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് കുടുംബസഹിതമാണ് ഹേമാവതി ബാങ്കെ ബിഹാരി ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. ആ സമയത്ത് ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹേമാവതിയുടം കുടുംബവും പരിസരത്തുള്ള കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറി. ഈ സമയത്താണ് ഒരു കുരങ്ങന്‍ ബാഗ് തട്ടിയെടുത്ത് മരത്തിനു മുകളിലേക്ക് കയറിയത്. ബാഗില്‍ 500 രൂപയുടെ മൂന്ന് കെട്ടുകളായി 1.5 ലക്ഷം രൂപയുണ്ടായിരുന്നു. മരത്തിന് മുകളില്‍ കയറിയ കുരങ്ങന്‍ നോട്ടുകള്‍ വിതറാന്‍ ആരംഭിച്ചു.നോട്ടുകള്‍ മഴയായ് പെയ്യുന്നത് കണ്ട് സമീപത്തുളളവരെല്ലാം ചേര്‍ന്ന് കിട്ടാവുന്നിടത്തോളം പെറുക്കിയെടുത്തു. കുരങ്ങിന്റെ ശ്രദ്ധമാറ്റാന്‍ എന്തെങ്കിലും ഭക്ഷണം എറിഞ്ഞുകൊടുക്കാന്‍ വേണ്ടി ഹേമവതിയും കുടുംബവും ശ്രമിച്ചെങ്കിലും അതു സാധിച്ചില്ല. ഇതിനിടെ മറ്റുളളവര്‍ക്കൊപ്പം നോട്ടു പെറുക്കാന്‍ പോയ അവരുടെ മകളുടെ മൊബൈല്‍ ഫോണും ആരോ കവര്‍ന്നു.
Leave a Reply