Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ട്രെയില്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാൻ സാധിച്ചില്ലെന്നോർത്ത് ആശങ്കപ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാർത്ത…ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.നവംബര്‍ 12മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുക.ചാര്‍ട്ട് പ്രിപ്പയര്‍ ചെയ്യുന്ന സംവിധാനത്തിനും റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് തവണ ഇനി ചാര്‍ട്ട് പ്രിപ്പയര്‍ ചെയ്യും. ആദ്യ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പ് തയ്യാറാക്കും രണ്ടാമത്തെയും അവസാനത്തെയും ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിട്ട് മുമ്പ് തയ്യാറാക്കും.ബര്‍ത്തിന്റെയും മറ്റും ലഭ്യത അനുസരിച്ചാവും ആദ്യ ചാര്‍ട്ട് തയ്യാറാക്കിയശേഷം വീണ്ടും ബുക്ക് ചെയ്യാനാകുക. ട്രെയിനിലിലെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കാനാവുമെന്നും ഇതിലൂടെ കൂടുതല്‍ വരുമാനമുണ്ടാവുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
Leave a Reply