Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയുടെ വലിപ്പമുള്ള ഫയലുകൾ വാട്സ് ആപ്പിലൂടെ ഇനി അയക്കാം. വീഡിയോ ഒപ്റ്റിമൈസര്‍ എന്ന ആപ്പാണ് വാട്സ് ആപ്പ് ഇതിനായി അവതരിപ്പിക്കുന്നത്.ഇത് തികച്ചും സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം.നേരത്തെ 16 എം.ബി വരെയുള്ള വീഡിയോകളായിരുന്നു വാട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. വാട്‌സ്ആപ്പ് വീഡിയോ ഒപ്‌റ്റിമൈസര്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതോടെ 600 എം.ബിയില്‍ കൂടുതലുളള സിനിമ പോലും വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാം. വലിയ വീഡിയോ ഫയലുകളെ ഒപ്റ്റിമൈസര്‍ ആപ്പ് ഉപയോഗിച്ച് കപ്രസ്സ് ചെയ്താണ് ഉയര്‍ന്ന ഫയല്‍ സൈസുളള വീഡിയോകളും വാട്‌സ് ആപ്പിലുടെ സാധ്യമാക്കുന്നത്. കപ്രസ് ചെയ്യുന്ന വീഡിയോയുടെ റെസലൂഷന്‍ കുറയുമെന്നുളളത് ന്യൂനതയാണ്. നിലവില്‍ ആപ്പിന്റെ വിന്‍ഡോസ് പതിപ്പ് മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. വൈകാതെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങും. വളരെ ലളിതമായാണ് ഒപ്റ്റിമൈസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒറ്റതവണ ഒന്നിലധികം വീഡിയോകള്‍ കണ്‍വര്‍ട്ട് ചെയ്യാന്‍ സാധിക്കും.ഒരു വീഡിയോ അല്ലെങ്കില്‍ ഒന്നിലധികം വീഡിയോകള്‍ ഒരേസമയം കണ്‍വെര്‍ട്ട് ചെയ്യാനും, കണ്‍വെര്‍ട്ട് ചെയ്ത വീഡിയോ വാട്‌സ്ആപ്പില്‍ നേരിട്ട് ഷെയര്‍ ചെയ്യാനും, ആപ്പിലൂടേ നേരിട്ട് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും, എന്‍കോഡിങ് സ്പീഡ് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനും ആവശ്യമുള്ള വീഡിയോ കണ്‍വേര്‍ഷന്‍ സ്പീഡ് നല്‍കാനും വീഡിയോ ഒപ്റ്റിമൈസര്‍ ആപ്പില്‍ ഓപ്ഷനുകളുണ്ട്.കപ്രസ് ചെയ്യുന്ന വീഡിയോയുടെ റെസലൂഷന്‍ കുറയുമെന്നതാണ് ഏക ന്യൂനത.
–
–
Leave a Reply