Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്യാൻസറിനെ പ്രതിരോധിക്കാൻ ഓട്സിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഓട്സിലടങ്ങിയിരിക്കുന്ന ഒരു മൂലകം ആൻറി ഓക്സിഡൻറ് ,ആൻറി ഇൻഫൽമേറ്ററി, ആൻറി ഇച്ച്, ആൻറി ക്യാൻസർ എന്നിവയുമായി പ്രവർത്തിക്കുന്നതാണ് ഇതിനു കാരണം.
–
–
ക്യാൻസറിനെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കാൻ കഴിവുള്ള ഫ്ലേവനോയ്ഡ് എന്ന ഘടകവും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്സിലടങ്ങിയിട്ടുള്ള കാർബോളിക് അമ്ലമായ അവനാന്ത്രമൈഡ് ഹൃദയാരോഗ്യത്തിനും ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു.
–
–
ഗോതമ്പിനേക്കാൾ കൂടുതൽ വിറ്റാമിൻ ഇ, കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, തയാമിൻ എന്നിവയും ഓട്സിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ പ്രതിരോധിക്കാനും കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഓട്സ് സഹായിക്കുന്നു.
–
–
ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ ഓട്സിൽ അടങ്ങിയിരിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതേ കുറിച്ചുള്ള ഗവേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
Leave a Reply