Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.55ന് ന്യൂഡൽഹിയിൽ നിന്നും ഒബാമയും പത്നിയും എയർ ഫോഴ്സ് വൺ വിമാനത്തിലാണ് മടങ്ങിയത്.ഒബായെയും പത്നി മിഷേലിനെയും യാത്രയയക്കാന്‍ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും സുജാത സിംഗും ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിയിരുന്നു.അബ്ദുള രാജാവിെന്‍റ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ സൗദി അറേബ്യയിലേക്കാണ് ഒബാമ പോയത്.അബ്ദുള രാജാവിെന്‍റ പിന്‍ഗാമി സല്‍മാന്‍ രാജാവുമായും ഒബാമ കൂടിക്കാഴ്ച നടത്തും.ന്യൂഡല്‍ഹി : മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പത്നി മിഷേല്‍ ഒബാമയും മടങ്ങി. സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചശേഷം ഉച്ചയ്‌ക്ക് 1.50 നാണ് ഇരുവരും യാത്രതിരിച്ചത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗും ഇരുവരെയും യാത്രയാക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു.അറുപത്തിയാറാമത് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥികളായാണ് ഒബാമയും മിഷേലും എത്തിയത്. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യൻ റിപ്പബ്ലിക് ചടങ്ങുകളിൽ പങ്കെടുക്കുന്നത്.ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. റിപ്പബ്ലിക് ദിന പരേഡും അനുബന്ധ ചടങ്ങുകളും ഏറെ വിസ്‌മയത്തോടെയാണ് ഒബാമ നോക്കിക്കണ്ടത്. ഏതു രാജ്യത്ത് സന്ദര്‍ശനത്തിന് എത്തിയാലും തനിക്കരുകില്‍ എത്തുന്നവരോട് നിറഞ്ഞ ചിരിയോടെ നേരിട്ട് സംസാരിക്കുക എന്ന പതിവു ശൈലി ഇന്ത്യാ സന്ദര്‍ശനവേളയിലും ഒബാമ പ്രകടമാക്കി.ഇന്ത്യയും അമേരിക്കയും നല്ല പങ്കാളികളാണെന്ന് പോകുന്നതിന് മുമ്പ് ഒബാമ പറഞ്ഞു.മതസ്വാതന്ത്ര്യത്തെ കുറിച്ചും ഒബാമ എടുത്തു പറഞ്ഞു. മതപരമായ വേര്‍തിരിവുകള്‍ മുറിവേല്‍പ്പിക്കാത്തിടത്തോളം ഇന്ത്യ വിജയത്തിന്റെ പാതയിലായിരിക്കുമെന്ന് ഒബാമ പറഞ്ഞു.
Leave a Reply