Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:16 pm

Menu

Published on December 2, 2017 at 12:25 pm

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവര്‍ക്ക് 20000 രൂപയും സൗജന്യ ആശുപത്രി ചികില്‍സയും

ockhi-cyclone-kerala-government-announcing-compensations

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഒപ്പം പരിക്കേറ്റവര്‍ക്ക് 20000 രൂപ വീതം ധനസഹായവും സൗജന്യ ചികില്‍സയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ഇന്നലെ 5000 രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് 15000 ആക്കി ഉയര്‍ത്തുകയും മത്സ്യബന്ധന ക്ഷേമവകുപ്പ് 5000 രൂപയും നല്‍കും. സംഭവത്തില്‍ അപകടത്തില്‍ പെട്ട 400 പേരെ ഇത് വരെയായി രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുഴലിക്കാറ്റു കാരണം ബോട്ടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഫിഷറീസ് വകുപ്പാണ് ഈ തുക വിതരണം ചെയ്യുക.

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരദേശ മത്സ്യതൊഴിലാളികള്‍ക്കാണ് സൗജന്യ റേഷന്‍ അനുവദിച്ചത്. ഓഖി ചുഴലിക്കാറ്റ് ഇതുവരെ കേരളത്തില്‍ ഏഴരക്കോടിയുടെ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News