Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്നും വീണ്ടും ഒരു ബലാത്സംഗവാര്‍ത്ത .ഇടവേളകളില്ലാതെ ഡല്‍ഹിയില്‍ നിന്നും
ബലാത്സംഗവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ യുവതിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു.പോലീസ് എത്തിയാണ് ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന 40കാരിയെ സഹപ്രവര്‍ത്തകര്‍ വീട്ടില്‍ കൊണ്ട് വിടാം എന്നു പറഞ്ഞ് കാറില്‍ വിളിച്ചുകയറ്റുകയായിരുന്നു. യാത്രയ്ക്കിടയില്‍ യുവതിക്ക് കുടിക്കാനായി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി.സഹപ്രവര്‍ത്തകരുടെ ഉദ്ദേശ്യം മനസിലാകാത്ത യുവതി പാനീയം കുടിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു . തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പ്രതികള്‍ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു.കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി കൂട്ടബലാല്‍സംഗത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.ഇതിൻറെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.
Leave a Reply