Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓഫീസിൽ മണിക്കൂറുകളോളം ഒരേയിരിപ്പിലിരുന്ന് ജോലി ചെയ്യുന്നവരാണ് മിക്കവരും. കസേരയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. എന്നാല്‍ നിങ്ങളുടെ ശരീരത്തെ രോഗങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്.ഓഫീസില്‍തന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണിവ. ഓരോ ശരീരഭാഗങ്ങള്‍ക്കും പ്രത്യേകം വ്യായാമങ്ങളാണ് നിര്‍ദേശിക്കുന്നത്.
ആദ്യം നേരെ ഇരിക്കുക. നിങ്ങളുടെ കൈവിരലുകള്‍ ഉപയോഗിച്ച് കഴുത്ത് പിടിക്കുക. എന്നിട്ട് കഴുത്ത് താഴോട്ടും മുകളിലോട്ടും ചലിപ്പിക്കുക.
നിങ്ങളുടെ കൈകള്‍ ക്രോസ്സായി പിടിക്കുക. എന്നിട്ട് വലത് കൈ ഇടത് തോളില്‍ പിടിക്കുക. അതുപോലെ ഇടത് കൈ വലത് തോളിലും പിടിക്കുക. എന്നിട്ട് ശ്വാസം അകത്തോട്ട് ശക്തിയായി എടുത്ത് അഞ്ച് സെക്കന്‍ഡിനുശേഷം പതുക്കെ പുറത്തേക്ക് വിടുക.
ഇരുന്ന് കൊണ്ട് നിങ്ങളുടെ കാല്‍ മുന്നോട്ടു നീട്ടുക. നിങ്ങളുടെ സമാന്തരമായി കാല്‍ നീട്ടി പിടിക്കുക. കാലിന്റെ വിരലറ്റം താഴോട്ടും മുമ്പോട്ടും അഞ്ച് തവണ ചെയ്യുക.
നിങ്ങളുടെ ഡെസ്‌ക്കിന്റെ മുന്നിലോട്ടു കൈ നീട്ടി പിടിക്കുക. എന്നിട്ട് നിങ്ങളുടെ കണങ്കൈ വട്ടത്തില്‍ കറക്കുക. ഘടികാര ദിശയിലും എതിര്‍ദിശയിലും അഞ്ച് മിനിട്ട് കറക്കുക.
തോള്‍ കൈക്കൊണ്ട് ഉയര്‍ത്തി പിടിക്കുക. അഞ്ച് മിനിട്ട് ഉയര്‍ത്തി പിടിച്ചതിനുശേഷം വട്ടത്തില്‍ കറക്കുക. ഇത് നിങ്ങളുടെ സ്ട്രസ്സുകള്‍ക്ക് ആശ്വാസം പകരാന്‍ സഹായിക്കും.
വയറ് ഉള്ളിലേക്ക് വരത്തക്ക രീതിയില്‍ ശ്വാസം എടുക്കുക. ഏതാനും മിനിറ്റുകള്‍ ശ്വാസം ഉള്ളില്‍ നിര്‍ത്തിയശേഷം സാവധാനം പുറത്തേക്കു വിടുക. ദിവസവും ഇടയ്‌ക്കിടെ ഇങ്ങനെ ചെയ്യുന്നത് വയര്‍ ചാടുന്നത് കുറയാന്‍ സഹായിക്കും..
വെള്ളം നിറച്ച ഒരു കുപ്പി തലയ്‌ക്ക് മുകളിലായി ഉയര്‍ത്തി പിടിക്കുക. 30 സെക്കന്‍റ് ഈ നില തുടരുക. ശേഷം കൈകള്‍ താഴ്‌ത്തുക. ഇരു കൈകളും മാറി മാറി ഈ വ്യായാമം ചെയ്യണം. കൈയിലെ പേശികളുടെ ആരോഗ്യത്തിന് ഈ വ്യായാമം ഫലപ്രദമാണ്.
കൈകള്‍ ക്ലോക്ക് വൈസായും ആന്‍റി ക്ലോക്ക് വൈസായും 10 തവണവീതം കറക്കുക. കന്പ്യൂട്ടറിലും മറ്റും അധിക സമയമിരുന്ന് ടൈപ്പ് ചെയ്യുന്പോള്‍ കൈക്കുഴക്ക് ഉണ്ടാകാവുന്ന കാര്‍പല്‍ ടൂണല്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാന്‍ ക്ലോക്ക് വൈസായും ആന്‍റി ക്ലോക്ക് വൈസായും കൈക്കുഴ 10 തവണവീതം കറക്കുക. ഒരു ടെന്നീസ്‌ബോള്‍ കൈകള്‍കൊണ്ട് മുന്‍പിലേക്കും പുറകിലേക്കും ചലിപ്പിക്കുക. ദിവസവും ഇടയ്‌ക്കിടയ്‌ക്ക് ഇങ്ങനെ ചെയ്യുന്നത് കൈക്കുഴയ്‌ക്ക് നല്ലതാണ്.
ഓഫീസിലേക്ക് കയറുമ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക. പടികള്‍ കയറിതന്നെ പോകാം. ഇതും മികച്ച വ്യായാമമാണ്.
Leave a Reply