Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കോഴിക്കോട്, താനൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ സംസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അന്‍പത് കവിഞ്ഞു. അതേസമയം, മരണസംഖ്യ 49 ആണെന്നാണ് ഔദ്യോഗിക കണക്ക്.
മറൈന്‍ എന്‍ഫോഴ്സ്മെന്‍റും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസഥയിലാണ്. ഇതിനു മുമ്പ് കഴിഞ്ഞ ദിവസം പൊന്നാനി തീരത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായവര്‍ക്കു വേണ്ടി നാവികസേനയുടെയും കോസ്റ്റല്ഗാര്ഡ്സിന്റയും നേതൃത്വത്തില്‍ തെരച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്.
ഈ രീതിയിൽ ദിവസേന കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാരണം മൂന്നുറോളം പേരെക്കുറിച്ച് ഇനിയും വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ തീരദേശ നിവാസികള്‍ പറയുന്നത്. എന്നാൽ 98 പേരെക്കുറിച്ച് മാത്രമാണ് വിവരം ലഭിക്കാത്തതെന്നാണ് റവന്യൂ വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Leave a Reply