Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ 180 മത്സ്യത്തൊഴിലാളികളെ കൂടെ കണ്ടെത്തി. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഐ.എന്‍.എസ് കല്‍പേനി നടത്തിയ തിരച്ചിലിലായിരുന്നു കണ്ടെത്തല്‍. 17 ബോട്ടുകാളിലായാണ് ഇവര്‍ ഇപ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ ഏത് നാട്ടുകാരാണെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ ശേഖരിച്ചുവരുന്നതേയുള്ളൂ എന്ന് നാവികസേന അറിയിച്ചു.
ഈ 17 ബോട്ടുകളിലുള്ളത് വിവിധയിടങ്ങളില്‍ നിന്നും പോയിട്ടുള്ള ആളുകളാണെന്ന് സ്ഥിരീകരിച്ചു. ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപില്‍ നിന്നും രക്ഷപ്പെടുത്തിയ ഗുജറാത്ത് സ്വദേശികളെ നാവികസേന കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തില്‍ തങ്ങേണ്ടി വന്ന ലക്ഷദ്വീപ് നിവാസികള്‍ ഇന്നലെ തിരിച്ച് നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്നു കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്. ചെറിയപാണി എന്ന കപ്പലില്‍ 50 അംഗ സംഘമാണ് ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. ശക്തമായ ചുഴലിക്കാറ്റിനെ കാറ്റിനെ തുടര്‍ന്ന് അമ്പത് അംഗസംഘം കേരളത്തില്‍ തങ്ങുകയായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതോടെയാണ് അവര്‍ നാട്ടിലേക്ക് തിരിച്ചത്.
Leave a Reply