Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുന്നു. കൊച്ചിയില്‍ നിന്നും ആറ് മത്സ്യത്തൊഴിലാളികളുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് കല്‍പേനി തെരച്ചില്‍ തുടരുന്നു. ഒപ്പം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ സംഘങ്ങളും കേരള-ലക്ഷദ്വീപ് തീരത്തുണ്ട്. നാവികസേനയുടെ 12 കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
128 പേരെ രക്ഷപ്പെടുത്തിയതുള്‍പ്പടെ മൊത്തം 1200 പേരാണ് ഇതിനകം കൊച്ചിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. 12 പേരെയാണ് ഇന്നലെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചത്. മത്സ്യബന്ധനത്തിനു പോയ 155 പേര്‍ സ്വയം മടങ്ങിയെത്തുകയും ചെയ്തു.കഴിഞ്ഞ ഒരാഴ്ചയായി നടന്ന രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ഫലമായി 128 പേരെയാണ് തീരത്തെത്തിച്ചത്.
ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ പുറങ്കടലില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ഉച്ചയോടെ അഴീക്കല്‍ തീരത്തെത്തിക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് മൃതദേഹം കണ്ടെടുത്തത്.
അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തില്‍ തങ്ങേണ്ടി വന്ന ലക്ഷദ്വീപ് നിവാസികള്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്നു കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്. ചെറിയപാണി എന്ന കപ്പലില്‍ 50 അംഗ സംഘമാണ് ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. ശക്തമായ ചുഴലിക്കാറ്റിനെ കാറ്റിനെ തുടര്‍ന്ന് അമ്പത് അംഗസംഘം കേരളത്തില്‍ തങ്ങുകയായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതോടെയാണ് അവര്‍ നാട്ടിലേക്ക് തിരിച്ചത്.
Leave a Reply