Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വന്‍തോതില്‍ വില കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തു.ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിക്ക് ഈ ശുപാര്‍ശ അടങ്ങുന്ന കുറിപ്പ് ഉടന്‍ സമര്‍പ്പിക്കും. പാചകവാതകത്തിന് സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് നാല് രൂപയും വർദ്ധിപ്പിക്കാനാണ് ശുപാർശയിലുള്ളത്.ഡീസല്‍ സബ്‌സിഡി നികത്തുന്നത് വരെ പ്രതിമാസമുള്ള 50 പൈസ വര്‍ധന തുടരണമെന്നും ശുപാർശയിൽ പറയുന്നുണ്ട്.ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന 3.40 രൂപ നഷ്ടം നികത്തുന്നത് വരെ ഈ വില വർദ്ധന തുടരണമെന്നാണ് മന്ത്രാലയത്തിൻറെ നിലപാട്.നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഒരു ലിറ്റർ മണ്ണെണ്ണ വിൽക്കുമ്പോൾ 33.07 രൂപയും ഗ്യാസിന് 449.17 രൂപയുമാണ് നഷ്ടമുണ്ടാവുന്നത്.
Leave a Reply