Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളില്‍ കനത്ത നാശം വിതച്ച ‘ഓഖി’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു.
തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലൂടെയാണ് കാറ്റിന്റെ സഞ്ചാരം. മണിക്കൂറില്‍ 80 100 കിലോമീറ്റര്‍ വേഗത്തില്‍ കേരളതീരത്തും വീശുമെന്നാണ് വിലയിരുത്തല്‍. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം ഓഖി ചുഴലിക്കാറ്റ് കന്യാകുമാരി തീരം വിട്ടെങ്കിലും കേരളത്തില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കനത്ത നാശം വിതച്ച ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം തീരങ്ങളില്‍ കടല്‍ക്ഷോഭവും കരയിടിച്ചിലും തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. മധ്യകേരളത്തിലും മഴ തുടരും. ചുഴലിക്കാറ്റ് അടിക്കുമെന്നു വിലയിരുത്തപ്പെടുന്ന ലക്ഷദ്വീപില്‍ 48 മണിക്കൂര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടായിരിക്കുന്നത്. രണ്ട് സംസ്ഥാനത്തും നാലു പേര്‍ വീതം മരണമടഞ്ഞു. കാറ്റിന്റെ വേഗം കൂടുന്നത് അടുത്ത രണ്ടു ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് ഇടയാക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.
കടലില്‍ നാലു മീറ്ററോളം ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്. ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിലും നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
Leave a Reply