Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റർനെറ്റിന്റെ മാസ്മരിക ലോകത്ത് ജീവിക്കുന്ന പുതിയ തലമുറയ്ക്ക് സൗഹൃദങ്ങൾ സൃഷ്ടിക്കാൻ അവസരങ്ങൾ ഏറെയാണ്. സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിന് കോടിക്കണക്കിന് ഉപയോക്താക്കളാണ് ഉള്ളത്. പുതിയ സൗഹൃദങ്ങൾ തേടി പോകാനും, പഴയ കൂട്ടുകാരുമായി ബന്ധം പുലര്‍ത്താനും ഫേസ്ബുക്ക് നല്ലൊരു വേദി തന്നെയാണ്. പലരും പരിചയമുള്ളവർക്കും പരിചയമില്ലാത്തവർക്കും ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കാറുണ്ട്. എന്നാൽ ഒരു പരിചയവുമില്ലാത്തവർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
–
–
ആർക്കെങ്കിലും റിക്വസ്റ്റ് അയച്ച ശേഷം വേണ്ടായിരുന്നു എന്ന് തോന്നിയാല്‍ നമുക്ക് ആ റിക്വസ്റ്റ് ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കും. അതുപോലെ പഴയ ഒരുപാട് റിക്വസ്റ്റുകള്‍ ഒഴിവാക്കാനും സാധിക്കും. അതിന് അയച്ചവരുടെ എല്ലാം പേര് ഓര്‍മ്മയില്‍ ഉണ്ടായിരിക്കുകയും വേണം.പേരുകൾ ഓർമ്മയില്ലെങ്കിലും പ്രശ്നമില്ല. ഇതിന് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് ഓപ്ഷന്‍ സെലക്ട് ചെയ്യുക (നോട്ടിഫിക്കേഷന്‍, മെസ്സേജ് എന്നിവയുടെ അടുത്ത് ഉള്ളതാണ് ഫ്രണ്ട് റിക്വസ്റ്റ് ബട്ടന്‍). ഈ ബട്ടന്‍ ക്ലിക്ക് ചെയ്‌താൽ നിങ്ങള്‍ക്ക് വന്നിട്ടുള്ള റിക്വസ്റ്റുകള്‍ കാണാന്‍ സാധിക്കും.
–
–
ഇതിൻറെ താഴെ “സീ ആള്‍” (See All) എന്ന ഓപ്ഷന്‍ കാണാം. ഇത് സെലക്റ്റ് ചെയ്യുക. അപ്പോൾ നിങ്ങള്‍ പുതിയ ഒരു എഫ്ബി പേജില്‍ എത്തിച്ചേരും. ഇതിൽ നിങ്ങൾക്ക് വന്നിട്ടുള്ള സകള്‍ റിക്വസ്റ്റ് വിവരങ്ങൾ കാണാം. ഈ പേജിൻറെ വലത്തേ അറ്റത്ത് “വ്യൂ സെന്റ് റിക്വസ്റ്റ്” എന്ന ഓപ്ഷന്‍ എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങള്‍ അത്രകാലം വരെ അയച്ച ഇതുവരെ സ്വീകരിക്കപ്പെടാതെ കിടക്കുന്ന മുഴുവൻ ഫ്രണ്ട് റിക്വസ്റ്റുകളും കാണാന്‍ സാധിക്കും. ഇവിടെ നിന്ന് നിങ്ങൾക്ക് ആവശ്യമില്ലാത്ത ഓരോ ഫ്രണ്ട് റിക്വസ്റ്റുകളും ഡിലീറ്റ് ചെയ്യാൻ സാധിക്കും.
–
Leave a Reply