Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:16 pm

Menu

Published on November 3, 2015 at 1:11 pm

ഷംന കാസിമിന്റെ സിനിമ കണ്ട് മധ്യവയസ്‌കന്‍ ഹൃദയാഘാതം മൂലം മരിച്ചു

old-man-died-in-theater-while-watching-telugu-horror-film

ഹൈദരാബാദ്:  നടി ഷംന കാസിമിന്റെ സിനിമ കാണുന്നതിനിടെ ഹൃദയാഘാതം മൂലം മധ്യവയസ്‌കന്‍ മരിച്ചു. ഹൈദരാബാദ് ബഹദൂര്‍പുര സ്വദേശിയായ അമര്‍നാഥ് (55)ആണ് മരിച്ചത്. ഷംനയുടെ  ഈയിടെ റിലീസായ   രാജു ഗാരി ഗാദി എന്ന തെലുങ്ക്  ചിത്രം കാണുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഹൈദരബാദില്‍ മെട്രോ സിറ്റി തിയേറ്റിറിലാണ് ട്യൂഷന്‍ അധ്യാപകന്‍ കൂടെയായ അമര്‍നാഥ് സിനിമ കാണാന്‍ കയറിയത്. എന്നാല്‍ സിനിമ കഴിഞ്ഞതിന് ശേഷം തിയറ്റര്‍ വിടാത്തതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വന്നു നോക്കിയപ്പോഴാണ് അമര്‍നാഥിനെ മരിച്ച നിലയില്‍ കണ്ടത്.സംഭവത്തിൽ ചിത്രത്തിന്റെ സംവിധായകനായ ഓംകാർ ഞെട്ടൽ രേഖപ്പെടുത്തി.അമര്‍നാഥിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ സഹായമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇയാളുടെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനുശേഷം ഇയാള്‍ക്ക് വിഷാദ രോഗമുണ്ടായെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബഹുദൂര്‍ പോലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News