Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: വ്യത്യസ്‌ഥതകൊണ്ട് സോഷ്യല്‍ മീഡിയിലാകെ തരംഗമായിരികുകയാണ് നൂറനാട് ശ്രീ ബുദ്ധ എഞ്ചിനിയറിംഗ് കോളേജിലെ ഓണാഘോഷം.മെക്കാനിക്കൽ ബാച്ചിലെ 136 വിദ്യാർത്ഥികളിൽ ആകെയുള്ളത് ഒരു വിദ്യാർത്ഥിനി മാത്രമാണ്. ആ 135 ആങ്ങളമാരും പെങ്ങളും നടത്തിയ ഓണാഘോഷമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. ആങ്ങളമാർ നീല ഷർട്ടും വെള്ള മുണ്ടും ധരിച്ചാണ് പെങ്ങളായ ശ്രീജ്യോതിയെ ആഘോഷങ്ങളുടെ ഭാഗമായി കോളേജിലേക്ക് സ്വീകരിച്ചത്. ബുള്ളറ്റിലും ആനപ്പുറത്തുമായി മുണ്ടും ഷര്‍ട്ടും ധരിച്ച് തലയില്‍ക്കെട്ടുമായി വരുന്ന ആങ്ങളമാരുടെ കൂടെ ഒരേയൊരു പെങ്ങള്‍ നടന്നു വരുന്ന കാഴ്ച്ച ഒന്നുകാണേണ്ടത് തന്നെയായിരുന്നു. അധ്യാപകരുടെയും മറ്റ് കോളേജ് ജീവനക്കാരുടെ പിന്തുണയോടെയാണ് വിദ്യാർത്ഥികൾ ഇത്തരമൊരു പരിപാടി നടത്തിയത്. ഇതിനകം ആയിരക്കണക്കിന് ഷെയറാണ് ഈ ചിത്രം നേടിയിരിക്കുന്നത്.
–
–
–
Leave a Reply