Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സ്‌കൂളുകളിലും കോളെജുകളിലുമെല്ലാം അവധി ആരംഭിക്കുന്നതിനുമുന്‍പായി തന്നെ ഓണാഘോഷം നടത്തിക്കഴിഞ്ഞു. ഓഫീസുകളിലും മറ്റും ഓരോ ദിവസവും ഓണാഘോഷ പരിപാടികള്‍ നടന്നുവരുന്നു. കെങ്കേമമായ ഓണസദ്യയും ഓണപ്പാട്ടുകളും പൂക്കളമത്സരവുമെല്ലാം മലയാളികളെല്ലാം ആഘോഷിച്ചു വരികയാണ്.എന്നാൽ ഓണാഘോഷം ഓപ്പറേഷന്‍ തീയേറ്ററില്‍ നടത്തുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ..? തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അണുവിമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തീയറ്ററിലാണ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സദ്യ വിളമ്പിയത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 600 ഓളം പേരാണ് ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ കഴിച്ചത്.
രോഗികളുമായി ഉഴലുന്ന മെഡിക്കല്‍ കോളേജില്‍ സദ്യ വിളമ്പാന്‍ പറ്റിയ സ്ഥലം, രോഗാണുക്കള്‍ ഇല്ലാത്ത ഒരു സ്ഥലം മാത്രമേ ഉള്ളൂ. ഓപ്പറേഷന്‍ തീയറ്റര്‍…! ആള്‍ക്കാരെ കീറിമുറിക്കുന്ന സ്ഥലത്തെങ്ങനെ ഇരുന്ന് ഓണസദ്യകഴിക്കുമെന്നായി ചിലര്‍. എന്നാല്‍ അവിടെ ക്ലീനാക്കി ഓണസദ്യ വിളമ്പാന്‍ പാകത്തില്‍ അറേഞ്ച് ചെയ്തു. അങ്ങനെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെ എ.സി. ഓപ്പറേഷന്‍ തീയറ്ററില്‍ സദ്യ വിളമ്പി. ഇവിടേയ്ക്ക് വിവിഐപികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
ഓപ്പറേഷന്‍ തീയറ്ററിന് മുമ്പില്‍ കാത്തിരുന്ന ചില രോഗികളുടെ ബന്ധുക്കളാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഓപ്പറേഷന്‍ തീയറ്ററിനകത്ത് ഇല കൊണ്ടു പോകുന്നത് അവര്‍ കണ്ടു. പിന്നാലെ പാത്രങ്ങളിലായി പല പല സാധനങ്ങള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ മലയാളി വേഷത്തില്‍ കയറിപ്പോയി. അന്വേഷിച്ചപ്പോള്‍ സദ്യയ്ക്ക് ക്ഷണം കിട്ടാത്ത ആശുപത്രിയിലെ തന്നെചിലര്‍ കാര്യം വെളുപ്പെടുത്തി. സംഭവം ലീക്കായതോടെ ഓപ്പറേഷന്‍ തീയേറ്ററിലെ ഓണാഘോഷം ദൃശ്യങ്ങള്‍ സഹിതം ചാനലുകള്‍ വാര്‍ത്ത നല്‍കിയതോടെ സംഭവം വിവാദമായിട്ടുണ്ട്. അതേസമയം, തങ്ങള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലത്താണ് സദ്യവിളമ്പിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.
–
–
Leave a Reply