Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെൽഗാം :ആശുപത്രിയില്‍ നിന്നും ഒരുദിവസം മാത്രം പ്രായമായ പെണ്‍കുട്ടിയെ നഴ്സിൻറെ വേഷത്തിലെത്തിയ സ്ത്രീ മോഷ്ടിച്ചു. പശ്ചിമബംഗാളിലെ ബെൽഗാം ജില്ലയിലുള്ള കെഎല്‍ഇ ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയായ ഐശ്വര്യയെ 21ാം തിയ്യതി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടുത്ത ദിവസമാണ് പ്രസവം നടന്നത്. പിന്നീട് 23ാം തിയ്യതി നഴ്സിൻറെ വേഷത്തിലെത്തിയ സ്ത്രീ ഐശ്വര്യയുടെ മുറിയിലേക്ക് വന്ന് കുഞ്ഞിന് കുത്തിവെപ്പെടുക്കണമെന്ന് പറഞ്ഞ് കുഞ്ഞുമായി പോയി. എന്നാൽ കുറച്ച് സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചു വന്നില്ല. പിന്നീട് ആശുപത്രി അധികൃതരോട് കാര്യമന്വേഷിച്ചപ്പോഴാണ് കുഞ്ഞ് മോഷ്ടിക്കപ്പെട്ടതാണെന്ന സത്യാവസ്ഥ എല്ലാവർക്കും മനസ്സിലായത്.
Leave a Reply