Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശാഖപട്ടണം:വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പൽ മുങ്ങി ഒരാള്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. നാലു പേരെ കാണാതായി. 23 പേരെ രക്ഷപ്പെടുത്തി. ടോര്‍പിഡോ റിക്കവറി വെസല്‍ എ72 ആണ് വെള്ളം കയറി മുങ്ങിയത്. ടോർപ്പിടോ റിക്കവറി വെസൽ എ 72 എന്ന കപ്പലാണ് മുങ്ങിയത്. വിശാഖപട്ടണത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയായി രാത്രി എട്ടു മണിയോടെയാണ് മുങ്ങിയത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച ടി.ആര്‍.വി 1983ല്‍ ആണ് കമ്മിഷന്‍ ചെയ്തത്.
Leave a Reply