Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍തീവ്രവാദികള്‍ ബന്ദികളാക്കിയ ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു.ഇയാള്‍ രക്ഷപ്പെട്ട കാര്യം രാജ്യാന്തര സംഘടനയായ റെഡ് ക്രസന്റ് ആണ് സ്ഥിരീകരിച്ചത്. ഇയാളെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ യെര്‍ബിലേക്ക് തിരിച്ചിട്ടുണ്ട്.എന്നാല്‍ എങ്ങനെ രക്ഷപ്പെട്ടെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ഇയാള്‍ ഇറാഖിലെ വടക്കന്‍ നഗരമായ യെര്‍ബീലില്‍ എത്തിയതായാണ് വിവരം.ബന്ദികളാക്കപ്പെട്ടവര്‍ സുരക്ഷിതരാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനിടെ ബന്ദികളുടെ മോചനത്തിന് ഇന്ത്യ അറബ് രാജ്യങ്ങളുടെ സഹായം തേടി.കഴിഞ്ഞ ജൂണ്‍ 18നാണ് ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ നിന്നും നാല്‍പ്പതോളം ഇന്ത്യക്കാരെ വിമതര്‍ തട്ടിക്കൊണ്ടുപോയത്. ആയുധങ്ങളുമായി എത്തിയ സംഘം ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
Leave a Reply