Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:22 am

Menu

Published on June 13, 2014 at 10:58 am

സമാധാന സന്ദേശവുമായി എത്തിയിട്ടും പാക്‌ ആക്രമണം തുടരുന്നു; നിയന്ത്രണ രേഖ ലംഘിച്ചു; അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്; ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

one-indian-jawan-killed-in-ceasefire-violation-by-pakistan

ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തില്‍ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടർന്ന് ആക്രമണം തുടരുന്നു. വെടിവയ്പ്പിൽ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്‌. പൂഞ്ചിലെ മെന്ദര്‍ സെക്ടറില്‍ ഇന്നു രാവിലെ ഏഴു മണിയോടെയാണ് പാക് സേന വെടിവയ്പ് തുടങ്ങിയത്. ആക്രമണം ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്‌. റോക്കറ്റുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന സേനാ മേധാവി അറിയിച്ചു.

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമേറ്റ ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്. പാകിസ്ഥാനിൽ നിന്നും താൻ സമാധാനത്തിന്റെ സന്ദേശവുമായാണ് വന്നത് എന്നാണ് നവാസ് ഷെരിഫ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായെത്തിയപ്പോൾ പറഞ്ഞത്. സമാധാന ചർച്ചകൾക്ക് ശേഷം നടത്തുന്ന ആദ്യ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇരു രാജ്യങ്ങളും ഏറെ ഗൗരവതൊടെയാണ് ഈ ആക്രമണത്തെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.

രജൗറിയിലും പൂഞ്ചിലും പാകിസ്താന്റെ ഭാഗത്തുനിന്നും ഗുരുതരമായ കരാര്‍ ലംഘനം നടന്നുവെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ജനവാസ മേഖലകളിലും സെല്ലുകള്‍ പതിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൂഞ്ചില്‍ വ്യാഴാഴ്ച്ചയുണ്ടായ ഐ.ഇ.ഡി സ്‌ഫോടനത്തില്‍ ഒരു ജവാന്‍ മരിക്കുകയും അഞ്ചു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോൾ ഇന്ത്യ അഞ്ചിന ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരുന്നു. ഭീകരവാദം തടയാന്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ശക്തമായ നറ്റപടികള്‍ ഉണ്ടാകണം. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്ന നടപടികള്‍ ഉണ്ടാകുന്നതായും അത് തടയാനുള്ള നടപടികളും ആവശ്യമാണെന്നും ഇന്ത്യ നവാസ് ഷെറിഫിനോട് പറഞ്ഞു.മുംബൈ ഭീകര അക്രമണത്തിലെ മുഴുവന്‍ പ്രതികളെയും വിചാരണചെയ്യണമെന്നും അതിര്‍ത്തികടന്നുളള തീവ്രവാദത്തെ തടയിടണമെന്നും ഇന്ത്യ പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സൗഹൃദ ചർച്ചയ്ക്ക് ശേഷവും പാക്‌ ആക്രമണം പുറപ്പിടുവിച്ച സ്തിഥിക്ക് ഇതൊരു വെല്ലുവിളിയായി കാണേണ്ടിയിരിക്കുന്നുവോ??. മാത്രമല്ല ഇപ്പോൾ ജനകോടികൾ ഉറ്റുനോക്കുന്നത് ആക്രമണത്തിനെതിരെ നരേന്ദ്രമോദിയുടെ നിലപാടടാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News