Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ജവാന്മാരും ഫയർഫോഴ്സ് ജീവനക്കാരും സംഘര്‍ഷത്തില്‍ ജവാന്‍ വെടിയേറ്റ് മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. എസ്എസ് യാദവ് എന്ന ജവാനാണ് മരിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്‍തംഭിച്ചു.വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി പത്ത് മണിയോടെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് സമീപമാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഫയർഫോഴ്സ് വിഭാഗം ജീവനക്കാരനായ സണ്ണി എന്നയാളെ സി.ഐ.എസ്.എഫ് ജവാൻ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് തർക്കങ്ങൾക്ക് തുടക്കമെന്ന് ദൃസാക്ഷികൾ പറയുന്നു. യൂണിഫോമിലുള്ള തന്നെ പിരിശോധിക്കേണ്ട കാര്യമെന്താണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ചോദിച്ചത് ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേക്ക് പോയി. തുടർന്ന് കൂടുതൽ ജവാന്മാരും എയർപോർട്ട് അതോറിട്ട് ജീവനക്കാരും സ്ഥലത്തേയ്ക്ക് എത്തുകയും തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ സി.ഐ.എസ്.എഫ് ജവാൻ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. ജവാനെ കീഴ്പ്പെടുത്താൻ ജീവനക്കാർ ചേർന്ന് ശ്രമിക്കുന്നതിനിടെ തോക്കിൽ നിന്നും വെടിപൊട്ടുകയായിരുന്നുവെന്നാണ് അറിയുന്നത്. ജവാന്‍ സീതാറാം, ഫയര്‍ഫോഴ്‌സ് സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരന്‍ അജികുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജവാന്‍മാര്‍ എയര്‍പോര്‍ട്ടിലെ അഗ്‌നിശമനസേനാ വിഭാഗം അടിച്ചുതകര്‍ത്തു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസിന് നേരെയും ജവാന്‍മാരുടെ ആക്രമണമുണ്ടായി.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചിരുന്നെങ്കിലും ഇന്ന് രാവിലെയോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
Leave a Reply