Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:54 pm

Menu

Published on November 19, 2014 at 4:42 pm

ചേര്‍ത്തലയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

one-killed-fire-blast-in-chethala

ആലപ്പുഴ: ചേര്‍ത്തലയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറുപ്പംകുളങ്ങരയിലെ സൂര്യപ്പള്ളി തോമസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുറുപ്പംകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണ ശാലയ്ക്കാണ് തീ പിടിച്ചത്. പരിക്ക് പറ്റിയ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന. പടക്ക കടയുടെ ലൈസന്‍സുള്ള തോമസിന്റെ വീട്ടില്‍ ദീപാവലിക്ക് ശേഷമുള്ള പടക്കം സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News