Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:17 pm

Menu

Published on December 29, 2014 at 10:13 am

ബംഗളൂരുവിൽ സ്ഫോടനം;ഒരു മരണം

one-killed-in-bangalore-ied-blast

ബംഗളൂരു: ബംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിൽ ഞായറാഴ്ച രാത്രിയോടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശിയായ ഭവാനി(37) ആണ് മരിച്ചത്. ചര്‍ച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രോവ് ഭക്ഷണശാലയ്ക്കു സമീപം രാത്രി 8.30യോടെയാണ് സ്‌ഫോടനം നടന്നത്. ചെന്നൈ സ്വദേശിയായ കാര്‍ത്തിക്(21), സന്ദീപ് എച്ച്. (39), വിനയ് (35) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മല്യ, ഹോസ്‌മത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംശയത്തെത്തുടര്‍ന്ന് ആറുപേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് അമോണിയം നൈട്രേറ്റും സ്റ്റീല്‍ ചീളുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.ഞായറാഴ്ചയായതിനാല്‍ ചര്‍ച്ച് റോഡില്‍ തിരക്ക് കൂടുതലായിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനം നടന്നത്. റെസ്‌റ്റോറന്‍റിന് മുന്നിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും പാന്‍ മസാല വ്യാപാരിയെയുമാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.  തീവ്രത കുറഞ്ഞ‌ സ്ഫോടനമാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News