Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:00 pm

Menu

Published on December 15, 2014 at 11:16 am

100 സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ ഹാനികരമാണ് ഒരു കൊതുക് തിരിയിൽ നിന്നുള്ള പുകയെന്ന് പഠനം

one-mosquito-coil-equals-100-cigarettes

രാത്രികളിലെ സുഖനിദ്രക്ക് തടസമായെത്തുന്ന വില്ലന്‍മാരായ കൊതുകുകളെ ഇല്ലാതാക്കാനായി നാം ഉപയോഗിക്കുന്ന കൊതുകുതിരികള്‍ എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് അറിയുമോ?കൊതുകുതിരിയുടെയും സാമ്പ്രാണിതിരിയുടെയും പുക ശ്വസിക്കുന്നത് ശ്വാസകോശാര്‍ബുദത്തിന് വരെ കാരണമാകും. പൂനെയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൌണ്ടേഷന്‍ നടത്തിയ പഠനത്തിലും ചൈനയിലും തായ്‍വാനിലും നടന്ന പഠനങ്ങളിലുമാണ് കൊതുക് തിരിയിൽ നിന്നുള്ള പുക ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുള്ളത്.

one mosquito coil equals 100 cigarettes1

അടച്ചിട്ട മുറിയില്‍ ഒരു കൊതുകുതിരി കത്തുമ്പോള്‍ പുറത്തേക്ക് വമിക്കുന്ന പുക ശ്വസിക്കുന്നത് നൂറ് സിഗരറ്റ് തുടര്‍ച്ചയായി വലിക്കുന്നതിന് തുല്യമാണെന്നും പഠനം പറയുന്നു. ഇന്ത്യയിലെ മതപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ചന്ദനത്തിരിയിൽ നിന്നും ,സാമ്പ്രാണിതിരിയിൽ നിന്നും പുറത്തേക്ക് വരുന്ന പുകയിൽ ഇരുമ്പും ഈയവും മഗ്നീഷ്യവുമാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തെ വളരെയേറെ ദോഷകരമായി ബാധിക്കുന്നതാണ്.

one mosquito coil equals 100 cigarettes3

ഒട്ടും പുകയില്ലെന്ന് പറഞ്ഞ് കമ്പനികളിറക്കുന്ന കൊതുകുതിരികളും മനുഷ്യന് ഹാനികരമാണ്. കാരണം ഇത്തരം കൊതുകുതിരികള്‍ പുറത്തുവിടുന്നത് കൂടിയ അളവിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് ആണ്. കൊതുകുകളെ കൊല്ലാനായി സ്പ്രേ ചെയ്യുന്ന വിഷവും മനുഷ്യൻറെ ശ്വാസകോശത്തെ ബാധിക്കുന്നവയാണ്.മിക്കയാളുകളും കൊതുകുതിരി കത്തിക്കുന്നതിന് മുമ്പായി ജനലും വാതിലും ഭദ്രമായി കൊട്ടിയടയ്ക്കുന്നവരാണ്.

moaquito coil use mosquito dead3

ഇത് മനുഷ്യ ശരീരത്തിന് വളരെ അപകടകരമാണ്. കൊതുകുകളെ പ്രധാനമായും ഇന്ത്യ, ചൈന പോലുള്ള മിതോഷ്ണ മേഖലകളിലാണ് കാണപ്പെടുന്നത്. കൊതുക് കടിയിൽ നിന്നും രക്ഷ നേടാനുള്ള ഏറ്റവും വലിയ പരിഹാര മാര്‍ഗ്ഗം കൊതുകുവലയാണെന്ന് പഠനത്തിൽ പറയുന്നു

Loading...

Leave a Reply

Your email address will not be published.

More News