Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ ദിവസത്തിനുള്ള പ്രത്യേകത എന്താണെന്നറിയാമോ..? പതിവു ദിവസത്തേക്കാള്‍ ഒരു സെക്കന്റ് കൂടുതലാണ് ഇന്ന്.എക്‌സ്ട്രാ സെക്കന്റ് അഥവാ ലീപ് സെക്കന്റ് എന്നാണ് ഈ അധിക സെക്കന്റിനെ ശാസ്ത്രലോകം വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണം വളരെ സൂക്ഷ്മമായ രീതിയില്‍ കുറഞ്ഞു വരുന്നതാണ് ഈ അധിക സെക്കന്റ് ലഭിക്കാന്‍ കാരണമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.86400 സെക്കന്റാണ് ഒരു ദിവസമുള്ളത്. ഇതു പ്രകാരമാണ് ആളുകള്‍ അവരുടെ ഒരു ദിവസത്തിന്റെ സമയം നിര്‍ണയിക്കുന്നത്. ഇതുകൊണ്ട് നമുക്ക് എന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകും . മനുഷ്യരുടേയോ ജീവജാലങ്ങളുടേയോ കാര്യത്തില്‍ ഇതു പ്രസക്തമല്ലെങ്കിലും യന്ത്രങ്ങളുടെ, പ്രത്യേകിച്ച് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിക്കുമെന്നാണു ശാസ്ത്രലോകത്തുനിന്ന് ഉയരുന്ന വാദങ്ങള്‍ കാണിക്കുന്നത്.ഇതിന്റെ പ്രത്യേകതയെന്തെന്ന് ശാസ്ത്രലോകം തന്നെ വെളിപ്പെടുത്തുന്നുണ്ട്. ജൂണ്‍ 30നു രാത്രി 11:59:59നു ശേഷം അടുത്ത ദിനത്തിലേക്കു പോകുന്നതിനു പകരം 11:59:60 എന്നാകും ആറ്റൊമിക് ക്ലോക്കുകളില്‍ കാണിക്കുക. ഇതനുസരിച്ചാണ് അത് അഡ്ജസ്റ്റ് ചെയ്യാന്‍ ശാസ്ത്രലോകം തീരുമാനിച്ചിരിക്കുന്നത്. 2012 ലാണ് ഇതിനുമുമ്പ് ഒരു സെക്കന്‍ഡ് നേരത്തെ വിശ്രമം ക്ലോക്കുകള്‍ക്ക് വേണ്ടിവന്നത്. അന്ന് ഇന്‍ര്‍നെറ്റിലാകമാനം പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇത്തവണയും അത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Leave a Reply