Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഉള്ളിവില കുതിക്കുന്നു. കഴിഞ്ഞ ദീവസം 46 രൂപയോളമായിരുന്ന ഉള്ളി ഇന്ന് 80 രൂപക്കാണ് ഇന്ന് ഡല്‍ഹിയിലെ ചില്ലറ വിപണിയില്‍ വിറ്റഴിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്ത വിപണന കേന്ദ്രമായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഉള്ളിവില കിലോക്കു 46 ശതമാനം വര്‍ധിച്ചു. 46 രൂപയായിരുന്നു ഇവിടെ വില. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്നു ദിവസം മുന്‍പ് ഇവിടെ 33 രൂപയായിരുന്നു വില. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഉള്ളി സംഭരിക്കാന്‍ മതിയായ ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതും കടുത്ത വേനലും വിതരണക്കാരുടെ സമരവുമാണ് ഉള്ളിയുടെ ലഭ്യത കുറച്ചതും വില കുത്തനെ കൂടാന്‍ കാരണമായത്. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നു പുതിയ വിളവ് എത്തുന്നതോടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവുമെന്നാണ് കണക്ക് കൂട്ടല്‍.വരും നാളുകളിലും ഉള്ളി വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിപണി നല്‍കുന്ന സൂചന.
Leave a Reply