Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി:ഉള്ളി വിലയിൽ വൻ വർധന.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിൽ മൊത്ത വില ക്വിന്റലിന് (100 കിലോഗ്രാം) 4900 രൂപയായി ഉയർന്നു.തലേന്ന് 4500 രൂപയായിരുന്നു.രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയാണിത്.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതാണു നാസിക് മാർക്കറ്റിൽ വില ഉയരാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മഴ കുറഞ്ഞതു മൂലം ഈ സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ച ഉള്ളി വിളവ് ഇക്കുറിയുണ്ടായില്ല. സംസ്ഥാനങ്ങൾ വരൾച്ചാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഉള്ളിയുടെ വരവ് വീണ്ടും കുറയുമെന്ന ആശങ്കയുണ്ട്.
വില പിടിച്ചുനിർത്താൻ 10,000 ടൺ ഉള്ളി വീതം ഇറക്കുമതി ചെയ്യുന്നതിനുള്ള ആഗോള ടെൻഡർ വിളിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് അട്ടാരി – വാഗാ അതിർത്തി വഴി ഉള്ളി ഇറക്കുമതി ചെയ്യാൻ പഞ്ചാബ് സർക്കാർ നടപടിയാരംഭിച്ചു.
Leave a Reply