Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍.തിരുവനന്തപുരത്തും കൊല്ലത്തും വെള്ളിയാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ ആണ് പോലീസ് 12 പേരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരില്‍ അഞ്ച് പേര്‍ സ്ത്രീകളും ഏഴു പേര്‍ ഏജന്റുമാരുമാണ്. ക്രൈംബ്രാഞ്ച് എഡിജിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.വെബ്‌സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. സംഘത്തിന്റെ വലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളടക്കമുള്ളവര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.കേസില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നു. പിടികൂടിയവരെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്തു ചെയ്യുകയാണ്.
Leave a Reply