Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ കേരളത്തിലേക്കുള്ള വില്‍പന നിര്‍ത്തി.വില്പനനികുതിയുമായി ബന്ധപ്പെട്ട് സംസ്ഥാന വാണിജ്യനികുതി വകുപ്പുമായുള്ള തര്‍ക്കത്തെ തുടർന്നാണ് വിൽപന നിര്‍ത്തിയത്.സംസ്ഥാനത്ത് വന്‍തോതില്‍ വില്പന നടത്തിയിരുന്ന ഫ്ലിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, ഹോംഷോപ്പ് 18, നാപ്‌ടോള്‍, ജബോംഗ് എന്നീ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളാണ് വിൽപന നിർത്തിയത്. ഇപ്പോൾ കേരളത്തിൽ നിന്ന് ഈ വെബ്സൈറ്റുകളിലേക്കുള്ള പിന്‍കോഡ് അടിക്കുമ്പോള്‍ ഡെലിവറി ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്.സാധനം ലഭിക്കുമ്പോള്‍ മാത്രം പണം നല്‍കുന്ന ‘ക്യാഷ് ഓണ്‍ ഡെലിവറി’ സംവിധാനവും ഭൂരിപക്ഷം സൈറ്റുകളും ഇപ്പോൾ പിന്‍വലിച്ചുകഴിഞ്ഞു. സാധങ്ങള്‍ ഡെലിവറി നല്കാന്‍ വില്പനനികുതി നല്‍കാതെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വാണിജ്യനികുതി വകുപ്പ്. എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍വില കുറച്ച് നല്‍കാന്‍ കഴിയുന്നത് നികുതി ഈടാക്കാത്തത് മൂലമാണ്.എന്തായാലും കേരളം ആസ്ഥാനമാക്കിയുള്ള ചെറുകിട ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് ഇത് ഗുണകരമാകാനാണ് സാദ്ധ്യത.
Leave a Reply