Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണയമെന്ന വികാരം ഇല്ലാത്തവരായി ഒരു പക്ഷെ ആരുംതന്നെ ഉണ്ടാകില്ല.എന്നാൽ ഈ പ്രണയം തുറന്ന് പറയാൻ എത്ര സമയം വേണമെന്നകാര്യം ആർക്കെങ്കിലും അറിയാമോ…?വെറും 12 മിനിറ്റ് മതി..!ഇത് സംബന്ധിച്ച് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം ,വ്യക്തമായത്.ഒരു നോട്ടവും ഒരു ചിരിയും കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നമ്മില്‍ ആകൃഷ്ടരായവരെ തിരിച്ചറിയാന്‍ ഇരുവര്‍ക്കും പരസ്പരം സാധിക്കുമെന്നാണ് പറയുന്നത്. ഏകദേശം 2000 പേരില്‍ നടത്തിയ ആദ്യാനുരാഗം സംബന്ധിച്ച പഠനം അനുരാഗികളുടെ മറ്റ് ചില ടേസ്റ്റുകള്‍ കൂടി പുറത്ത് വിട്ടു. ഇതില്‍ ഒറ്റച്ചിരിയിലൂടെ തന്നെ പ്രണയം മനസ്സിലാക്കാന്‍ കഴിയുമെന്ന് 64 ശതമാനം പേരാണ് പ്രതികരിച്ചത്. കണ്ണുകളുടെ കഥ പറച്ചില്‍ കൊണ്ട് ഉള്ളിലിരിപ്പ് മനസ്സിലാക്കാമെന്ന് 58 ശതമാനം പേരും ശബ്ദം കൊണ്ട് ഇഷ്ടം തിരിച്ചറിയാമെന്ന് 25 ശതമാനവും പ്രതികരിച്ചു.പ്രണയബന്ധം വിദ്വേഷത്തോടെ തുടങ്ങൂന്നതെങ്കില്‍ പിന്തിരിയുമെന്ന് 38 ശതമാനം പറഞ്ഞു. പത്തില്‍ ആറു പേര്‍ക്കും വിയര്‍പ്പനാറ്റമാണ് പങ്കാളിയോട് ഏറ്റവും ഇഷ്ടക്കുറവ് ഉണ്ടാകുക. വായ്‌നാറ്റം ആദ്യാനുരാഗം തടയുമെന്ന് 53 ശതമാനം എഎക്‌സ്എ നടത്തിയ സര്‍വേയില്‍ പ്രതികരിച്ചു. സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവവഴി പരിചയപ്പെടുന്നവരോട് ആദ്യ പ്രണയം തോന്നാറുണ്ടെന്ന് ഇരുപതില്‍ ഒന്ന് പേര്‍ വീതം പ്രതികരിച്ചിട്ടുണ്ട്.
Leave a Reply