Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേജിന് അന്‍പതിനായിരത്തിലേറെ ലൈക്ക്‌സ്.ഇതുവരെയുള്ള കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ 5,01,423 ലൈക്കുകളാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഉമ്മന്‍ ചാണ്ടിക്കുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ ഫേസ് ബുക്ക് ലൈക്കുകള്‍ നേടിയ രാജ്യത്തെ 20 രാഷ്ട്രീയ നേതാക്കളില്‍ ഒരാളെന്ന ബഹുമതിയും ഉമ്മന്‍ ചാണ്ടി സ്വന്തമാക്കി . ഈ പട്ടികയിലെ അഞ്ച് മുഖ്യമന്ത്രിമാര്‍ക്കിടയിലും ഉമ്മന്‍ ചാണ്ടി സ്ഥാനം പിടിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് ഒരു രാഷ്ട്രീയ നേതാവ് പോലും ലൈക്കുകളുടെ എണ്ണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് പോലും എത്തിയിട്ടില്ല എന്നതാണ് സത്യം .കേരളത്തിലെ രാഷ്ട്രീയക്കാരില്‍ വച്ചേറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളതും ഉമ്മന്‍ ചാണ്ടിക്കു തന്നെയാണ്. രാജ്യത്ത് ഏറ്റവുമധികം ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഉള്ള 20 നേതാക്കന്‍മാരുടെ പട്ടികയിലും അഞ്ച് മുഖ്യമന്ത്രിമാരുടെ പട്ടികയിലും മുഖ്യമന്ത്രിയുണ്ട്.ഫേസ്ബുക്ക് ലൈക്കില്‍ രണ്ടാം സ്ഥാനത്ത് മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിംഗ് ആണ്. 4,63,011 ആണ് അദ്ദേഹത്തിന്റെ പേജിനുള്ള ലൈക്ക്. മൂന്നാം സ്ഥാനത്തുള്ള നന്ദന്‍ നിലേക്കനിക്ക് 3,90,472 ഉം നാലാം സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിക്ക് 3,60,454 ഉം ലൈക്കുകളാണുള്ളത്. ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ കേരളത്തിലുള്ള രാഷ്ട്രീയ നേതാക്കളില്‍ ലൈക്കുകളില്‍ മുന്നില്‍ 2,35,343 ലൈക്കുകളോടെ ശശി തരൂരാണ്.
Leave a Reply