Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:52 pm

Menu

Published on December 10, 2014 at 10:53 am

ഗണേഷിന്റെ ആരോപണങ്ങൾ അവ്യക്തമെന്ന് മുഖ്യമന്ത്രി

oommenchandy-against-ganesh-kumar

തിരുവനന്തപുരം: മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗണേഷ് കുമാറിനെ തള്ളി മുഖ്യമന്ത്രി. ഗണേഷിന്റേത് വ്യക്തതയില്ലാത്ത ആരോപണങ്ങളെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഗണേശ് സഭയിൽ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഗണേഷിന്റെ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍ കുമാര്‍ എം എല്‍ എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഗണേഷ് ആരോപണങ്ങള്‍ എഴുതി തന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് കടുത്ത അഴിമതിയെന്ന് നിയമസഭയില്‍ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്. ഇതേക്കുറിച്ച്  നിയമസഭാ സമിതി അന്വേഷണവും ഭരണപക്ഷ എംഎല്‍ എയായ ഗണേഷ് ആവശ്യപ്പെട്ടിരുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് ഗണേഷ് സഭയില്‍ ആരോപിച്ചു. അഴിമതിക്കാരായ ജീവനക്കാരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തി. ഫയലുകള്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു ആരോപണം. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരായ അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം, നജിമുദീന്‍ എന്നിവര്‍ അഴിമതി നടത്തുന്നുവെന്നാണ് ഗണേഷ് സഭയില്‍ വെളിപ്പെടുത്തിയത്. കോടികളുടെ അഴിമതിയാണ് ഇവര്‍ നടത്തുന്നതെന്നും ഗണേഷ് പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News