Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാസ്‌വേഡ് ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാമെന്നായിരുന്നു ഇതുവരെയും നമ്മൾ കരുതിയിരുന്നത് .എന്നാൽ ഈ ധാരണ തിരുത്തേണ്ടിയിരിക്കുന്നു . കാരണം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് പാസ്‌വേഡ് ഇല്ലാതെ ആക്സസ് ചെയ്യുന്നവരും ഉണ്ട്.ചില ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് യാതൊരു പാസ് വേഡും ഇല്ലാതെ തന്നെ ഫേസ്ബുക്ക് ഇങ്ങനെ തുറക്കാൻ സാധിക്കും.സ്റ്റമര്‍ സപ്പോര്‍ട്ടിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ആക്‌സസ് നല്‍കിയിരിക്കുന്നതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ഓരോരുത്തരുടെയും ജോലിക്കാവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ അനുവാദമുള്ളു. ഇത് പല തലങ്ങളിലായി മോനിട്ടര്‍ ചെയ്യപ്പെടുന്നുണ്ട്.സുരക്ഷിതവും പ്രശ്ന രഹിതമായും ഫേസ് ബുക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സന്ദർശനങ്ങൾ.ആരെങ്കിലും ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഫേസ്ബുക്ക് പറയുന്നു.
Leave a Reply