Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:19 am

Menu

Published on June 26, 2013 at 10:01 am

സര്‍ക്കാറിൻറെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമത്തെ രാഷ്ട്രീയമായി നേരിടും-മുകുള്‍ വാസ്നിക്

oppn-attempt-to-tarnish-udf-govts-image-wasnik

തിരുവനന്തപുരം:സര്‍ക്കാറിൻറെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായി നേരിടും.സംസ്ഥാന സര്‍ക്കാറിൻറെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടുമെന്ന് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്‍െറ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു. അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് എന്നും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം മാധ്യമങ്ങളുമായി ചര്‍ച്ചചെയ്യേണ്ട കാര്യമല്ല,വോട്ടര്‍ പട്ടികയുടെ കരട് പരിശോധിച്ച് തിരുത്തലിനും ഫോട്ടോപതിപ്പിച്ച വോട്ടര്‍പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കാനും പാര്‍ട്ടി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ രമേശ് ചെന്നിത്തലയെയും അദ്ദേഹം അഭിനന്ദിച്ചു.

Loading...

Leave a Reply

Your email address will not be published.

More News