Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടൺ :ലോകത്തെ മുഴുവൻ ഭീകരതയുടെ മുൾമുനയിൽ നിർത്തിയ അൽഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ഭാര്യയ്ക്കയച്ച കത്ത് പുറത്ത്. ബിൻ ലാദന് ഭീകരമുഖം മാത്രമല്ല ഉള്ളതെന്നു ഈ കത്തിലൂടെ തെളിയുന്നു.അനേകം ഭാര്യമാരുണ്ടായിരുന്ന ലാദൻ അവരിലൊരാൾക്കായി 2008ൽ തയാറാക്കിയ വിഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘നീ എന്റെ കണ്ണിലെ കൃഷ്ണമണിയാണ്’ എന്നു ഭാര്യയെ സംബോധന ചെയ്ത ലാദന്‍ പറുദീസയിലും തന്റെ പങ്കാളിയാകാന്‍ അവരെ ക്ഷണിക്കുന്നതായും ഈ സന്ദേശത്തിലുണ്ട്. തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായിതന്നെ ഭാര്യയ്ക്കു നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. തന്റെ മരണശേഷം ഭാര്യ മറ്റൊരു വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അവസാന വിധിദിവസം തന്നെ ഭര്‍ത്താവായി തിരഞ്ഞെടുക്കണമെന്നും ലാദന്‍ ഭാര്യയോടു സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നുണ്ട്. ഞാന്‍ മരിച്ചാല്‍ നീ നിന്റെ വീട്ടിലേക്കു പോകണമെന്നും എന്റെ കുട്ടികളെ ചീത്ത കൂട്ടുകെട്ടിലൊന്നും പെടാതെ നന്നായി നോക്കി വളർത്തണമെന്നും ലാദൻ ആവശ്യപ്പെടുന്നു. പെണ്‍കുട്ടികളെ പ്രത്യേകം നോക്കണം. അവരുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. അവരെ മുജാഹിദ്ദീന്‍കാര്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞാല്‍ നല്ലത്, അല്ലെങ്കില്‍ ഏതെങ്കിലും നല്ല ആള്‍ക്കാരെ കണ്ടുപിടിക്കണം.’ ഇങ്ങനെ നീളുന്നു ഭാര്യയ്ക്കുള്ള ലാദന്റെ സന്ദേശം. കഴിഞ്ഞ ദിവസം യുഎസിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങൾ നടത്താൻ അൽഖായിദയോട് ആഹ്വാനം ചെയ്യുന്ന ലാദന്റേതായുള്ള ചില രേഖകൾ പുറത്ത് വന്നിരുന്നു.
Leave a Reply