Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:19 pm

Menu

Published on September 12, 2014 at 10:35 am

പിസ്റ്റോറിയസ് കാമുകിയെ മനപ്പൂർവ്വം കൊലപ്പെടുത്തിയതല്ലെന്ന് കോടതി

oscar-pistorius-found-not-guilty-of-murder

പ്രിട്ടോറിയ: കാമുകി റീവ സ്റ്റീന്‍കാമ്പിനെ വെടിവച്ചുകൊന്ന കേസില്‍ ദക്ഷിണാഫ്രിയയുടെ വികലാംഗ അത് ലറ്റ് ഓസ്‌കാര്‍ പിസ്റ്റോറിയസ് കുറ്റക്കാരനല്ലെന്ന് കോടതി. മനപൂര്‍വമല്ല കൊലപാതകമെന്ന് തെളിഞ്ഞതോടെ കേസ് പരിഗണിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ജഡ്ജി തെകോസിലെ മസിപ പിസ്റ്റോറിയൂസിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. ഈ കുറ്റത്തിന് പരമാവധി 10 വര്‍ഷംവരെയാണ് ശിക്ഷ.വിധിന്യായം കേട്ടതോടെ പ്രതിക്കൂട്ടില്‍ പിസ്റ്റോറിയൂസ് മുട്ടുകുത്തിയിരുന്നു. ലോകത്തിലെ കായികപ്രേമികള്‍ മുഴുവനും വിധിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു. 41 ദിവസമാണ് വിചാരണ നീണ്ടത്. 352 പേജുള്ള കുറ്റപത്രമാണ് പ്രോസിക്യൂഷന്‍ തയ്യാറാക്കിയിരുന്നത്.കുറ്റം തെളിഞ്ഞിരുന്നെങ്കില്‍ പിസ്റ്റോറിയസിന് 25 വര്‍ഷം ജയിലില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നായിരുന്നു പിസ്റ്റോറിയസിൻറെ കാമുകിയും മോഡലുമായ റീവ വെടിയേറ്റു കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെന്നു കരുതിയാണ് റീവയെ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ വികലാംഗനായിരുന്നു പിസ്റ്റോറിയസ്.കൃത്രിമ കാലുകള്‍ ഉപയോഗിച്ചാണ് അദ്ദേഹം മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33