Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോസ് ആഞ്ചല്‍സ് : 86ാമത് അക്കാദമി അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു. 10 നോമിനേഷനുകളുമായി ഗ്രാവിറ്റിയും അമേരിക്കന്‍ ഹസിലുമാണ് പട്ടികയില്‍ മുന്നില്‍. ഡല്ലാസ് ബയേഴ്‌സ് ക്ലബിലെ പ്രകടനം ജയേഡ് ലെറ്റോയെ മികച്ച സഹനടനായും 12 യേര്‍സ് എ സ്ലേവ് ലൂപിറ്റ യങ്ങോയെ മികച്ച സഹനടിയായും തിരഞ്ഞെടുത്തു.മികച്ച വിഷ്വല്‍ ഇഫ്ക്ട്, ബെസ്റ്റ് സൗണ്ട് മിക്‌സിംങ്, ബെസ്റ്റ് സൗണ്ട് എഡിറ്റിംഗ്, ഛായാഗ്രഹണം-ഇമ്മാനുവല്‍ ലൂബെസ്‌കി , ബെസ്റ്റ് ഫിലിം എഡിറ്റിംഗ് എന്നീ പുരസ്‌കാരങ്ങള്‍ ഗ്രാവിറ്റിക്കാണ്. അല്‍ഫോണ്‍സോ ക്വരോണ്‍ നിര്‍മ്മിച്ച ഗ്രാവിറ്റി സാങ്കേതിക മേഖലയിലെ ഒട്ടുമിക്ക പുരസ്‌കാരങ്ങളും തൂത്തുവാരിയാണ് മുന്നേറുന്നത്. മികച്ച സംവിധായകനുള്ള പട്ടികയില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നതും ഇദ്ദേഹത്തിനാണ്. മലയാളികള്‍ ഏറ്റെടുത്ത ഒരു ചിത്രം കൂടിയാണ് ഗ്രാവിറ്റി.വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം കാതറിന്‍ മാര്‍ട്ടിന്‍ (ദി ഗ്രേറ്റ് ഗാറ്റ്‌സ് ബി), മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തില്‍ റോബിന്‍ മാത്യു-അഡ്രുയിത്ത ലീ (ദല്ലാസ് ബയേഴ്‌സ് ക്ലബ്), മികച്ച അനിമേറ്റഡ് -ഫ്രോസണ്‍, ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം- ഹീലിയം, മികച്ച വിദേശ ഭാഷാ ചിത്രം ഇറ്റാലിയന്‍ ചിത്രമായ ദി ഗ്രേറ്റ് ബ്യൂട്ടി. മികച്ച ഡോക്യൂമെന്ററി ചിത്രം ദി ലേഡി ഇന്‍ നമ്പര്‍ സിക്‌സ്. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചറായി 20 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി എന്നിവയും തിരഞ്ഞെടുത്തു.ബാഫ്റ്റ അവാര്‍ഡില്‍ ആറു പുരസ്‌കാരങ്ങള്‍ നേടിയ ഗ്രാവിറ്റിയും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 12 ഇയേഴ്‌സ് എ സ്ലേവുമാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ച ചിത്രങ്ങള്‍. അടിമയായ കറുത്ത വര്‍ഗക്കാരന്റെ കഥ പറയുന്ന ’12 ഇയേഴ്‌സ് എ സ്ലേവ്’ എന്ന ചിത്രത്തിന് മികച്ച ചിത്രം ഉള്‍പ്പെടെ ഒന്‍പതു നോമിനേഷനുകളാണ് ലഭിച്ചത്.
Leave a Reply