Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 3:00 pm

Menu

Published on June 19, 2015 at 2:51 pm

സാംസങ് ഉപയോക്താക്കള്‍ ജാഗ്രതൈ….!സാംസങ് ഗ്യാലക്‌സി എസ്-6 അടക്കം 60 കോടി ഫോണുകളും ഹാക്കര്‍മാരുടെ പിടിയിൽ

over-600-million-samsung-mobile-devices-affected-by-swiftkey-security-flaw

ലണ്ടന്‍: സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.നിങ്ങളുടെ മൊബൈലിന്‌ കരുതന്നത്ര സുരക്ഷയില്ല. അവ ഏതു നിമിഷവും ഹാക്ക്‌ ചെയ്യപ്പെടാം.ആഗോള തലത്തില്‍ 60 കോടി സാംസങ് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാരില്‍ നിന്നും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്.  ലണ്ടനിൽ നടന്ന ബ്ലാക് ഹാറ്റ് സെക്യൂരിറ്റി കോൺഫറൻസിൽ നൗസെക്യൂർ എന്ന സെക്യൂരിറ്റി സ്ഥാപനത്തിലെ ഗവേഷകനായ റിയാൻ വെൽടൺ ആണ് ഇക്കാര്യംവ്യക്തമാക്കിയത്.ലണ്ടനില്‍ നടന്ന ബ്ലാക്ക്‌ ഹാറ്റ്‌ സുരക്ഷാ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു നൗസെക്യൂര്‍ സാംസങ്ങിന്റെ ദൗര്‍ബല്യം വെളിപ്പെടുത്തിയത്‌. സാംസങ് സ്മാർട്ട് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സ്വിഫ്റ്റ്കീ കീബോർഡുകളിലൂടെയാണ് വിവരങ്ങൾ ചോരുന്നത്. ഇവ ഡിസേബിൾ ചെയ്യാനോ അണിൻസ്റ്റാൾ ചെയ്യാനോ കഴിയാത്തതിനാൽ വളരെ എളുപ്പം ഹാക്കർമാർക്ക് യൂസർമാരുടെ രഹസ്യങ്ങൾ ഇതിലൂടെ ചോർത്താനാകും.സ്വിഫ്റ്റ് കീയിലൂടെ ഹാക്കർമാർക്ക് ഫോണിലെ ജിപിഎസ്, ക്യാമറ, മൈക്രോ ഫോൺ തുടങ്ങിയവയിലും സെൻസറുകളിലും കടന്നുകയറാനാകും. ഉപയോക്താവ് അറിയാതെ ഫോണിൽ വൈറസ് ആപ്പുകൾ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യാനും ഇത് ഹാക്കർമാരെ സഹായിക്കും. മറ്റു ആപ്പുകളുടെയും ഫോണിന്റെ തന്നെ പ്രവർത്തനത്തെയും തകരാരിലാക്കാനും. ഇൻകമിങ്, ഔട്ട്‌ഗോയിങ് മെസേജുകളും വോയ്‌സ് കോളുകളും ചോർത്താനും ഇതിലൂടെ കഴിയുമെന്നാണ് മുന്നറിയിപ്പ്.കഴിഞ്ഞ നവംബറിൽ സാംസങിനെ ഈ വിവരം നൗസെക്യുർ ഇക്കാര്യം അറിയിച്ചിരുന്നു. ഈ വിവരം പുറത്തുവിടുന്നതിന് മുമ്പ് കമ്പനിയ്ക്ക് മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സാംസങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മൊബൈൽ ഓപ്പറേറ്റർമാർക്ക് ഇവ പരിഹരിക്കാനാവശ്യമായ ആന്റി വൈറസുകൾ നൽകിയിരുന്നതായി റിപ്പോർട്ടുണ്ടെങ്കിലും ഇവ ഫലപ്രദമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News