Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 8:39 am

Menu

Published on September 8, 2014 at 1:02 pm

കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയവരില്‍ നൂറിലേറെ മലയാളികളും

over-70-malayalis-stranded-in-flood-hit-kashmir

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പ്രളയത്തില്‍ നൂറിലേറെ മലയാളികളും കുടുങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്ന് വിനേദ സഞ്ചാരത്തിനായി പോയ മൂന്ന് സംഘങ്ങളാണ് ശ്രീനഗറില്‍ കുടുങ്ങിയത്. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്നും അധികം വൈകാതെ അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.അതേ സമയം നാലു ദിവസത്തിനു ശേഷം കാശ്മീരില്‍ മഴയുടെ ശക്തി കുറഞ്ഞു. ഇതിനകം നൂറ്റി അറുപതോളം ആളുകള്‍ മഴക്കെടുതിയെത്തുടര്‍ന്ന് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഞായറാഴ്ചയോടെ പല നദികളിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ വെള്ളപ്പൊക്കംമൂലം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ജനങ്ങള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ വൈദ്യുതിയും ജലവിതരണവും മുടങ്ങിയിട്ട് ആറുദിവസമായി.ആദ്യ മൂന്നു ദിവസം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടായിരുന്നു. ശക്തമായ മഴയും കാറ്റും ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. ഇപ്പോള്‍ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.അതേ സമയം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിരൂപയുടെ പ്രത്യേക കേന്ദ്രസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പ്രഖ്യാപിച്ച രണ്ടുലക്ഷം വീതം നഷ്ടപരിഹാരത്തിനും ഗുരുതരമായ പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ച 50,000 രൂപവീതമുള്ള അടിയന്തര സാഹയത്തിനും പുറമെയാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News