Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 9:34 am

Menu

Published on October 20, 2017 at 3:50 pm

താന്‍ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പത്മപ്രിയ

padmapriya-on-casting-couch-malayalam

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍ലി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തുടക്കമായ ‘മീ ടൂ’ എന്ന ഹാഷ്ടാഗ് ക്യാമ്പയിന് ലോകമെമ്പാടും വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

ജീവിതത്തില്‍ തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചും അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒന്നിച്ചുനില്‍ക്കേണ്ടതിനെ കുറിച്ച് സ്ത്രീകള്‍ ഒരുമിക്കാന്‍ ഉള്ള ആഹ്വാനവുമായാണ് ഇത്തരമൊരു ക്യാമ്പയിന്‍.

ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ നടി അലീസ മിലാനോയുടെ ട്വീറ്റോടെയാണ് ഇതിനു തുടക്കമായത്. മീ ടൂ എന്ന ഹാഷ് ടാഗ് നല്‍കി നിങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അലീസ.

മലയാളത്തിലെ സെലിബ്രിറ്റികളും സാമൂഹ്യപ്രവര്‍ത്തകരും താരങ്ങളും ഈ ക്യാമ്പയിനിന്റെ ഭാഗമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി പത്മപ്രിയ.

മലയാളത്തില്‍ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക പങ്കിടല്‍ അനുഭവിക്കേണ്ടിവന്നു എന്ന തരത്തില്‍ താന്‍ പറഞ്ഞുതായുള്ള വാര്‍ത്ത തെറ്റാണെന്ന് പത്മപ്രിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അങ്ങനെയൊരു അനുഭവവും തനിക്കുണ്ടായിട്ടില്ലെന്നും മലയാളവും കേരളവും സ്വന്തം വീടുപോലെയാണെന്നും പത്മപ്രിയ പറയുന്നു.

കാസ്റ്റിങ് കൗച്ച് എന്നു വിശേഷിപ്പിക്കാവുന്ന ആ സംഭവത്തിന് ഇതുവരെ തനിക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഒരു അഭിനേത്രി എന്ന നിലയില്‍ തന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ബഹുമാനവും കൊണ്ട് മാത്രമാണ് തനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

ഇത്തരം മാപ്പര്‍ഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവര്‍ ആരായാലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയേ പറ്റൂ. എന്റേതല്ലാത്ത, ഞാന്‍ അനുഭവിക്കാത്ത ഒരു കാര്യം സാക്ഷ്യപ്പെടുത്താന്‍ എനിക്കാവില്ല. അതുകൊണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പ്രതിഫലിച്ചത് ഈ വിഷയത്തിലുള്ള എന്റെ നിലപാടല്ല. അത് വാസ്തവവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സിനിമയിലെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് ഞാന്‍ നടത്തിയത്. ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍ കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകള്‍ക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവര്‍ക്കും അതിന് വിധേയരാവാന്‍ സാധ്യതയുള്ളവര്‍ക്കും, അവര്‍ ആണുങ്ങളായാലും പെണ്ണുങ്ങളായാലും ശരി, അവര്‍ക്ക് പിന്നില്‍ ശക്തമായി തന്നെ നിലയുറപ്പിക്കും ഞാന്‍. നമ്മള്‍ ഇവിടെയുള്ളത് ജോലി ചെയ്യാനും ഒരു കലാരൂപം സൃഷ്ടിക്കാനുമാണ്. അതില്‍ തുല്ല്യതയും സുരക്ഷിതത്വവും ആശ്രയിക്കാവുന്നതുമാക്കാം, പത്മപ്രിയ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News