Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:16 pm

Menu

Published on December 23, 2014 at 10:28 am

ആർത്തവസമയത്ത് നിങ്ങൾക്ക് കഠിനമായ വയറു വേദനയുണ്ടാകാറുണ്ടോ?

painful-menstruation-causes-and-treatment

ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ വയറു വേദന പലര്‍ക്കും ഒരു വലിയ പ്രശ്നമാണ്. പലർക്കും ഈ സമയം വയറു വേദനയ്ക്കൊപ്പം കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം ഉണ്ടാകും.സ്ത്രീകളുടെ സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ആർത്തവം. ചില സന്ദർഭങ്ങളിലാണ് ആർത്തവം കൂടുതൽ വേദനാജനകമാകുന്നത്. എല്ലാ മാസവും വളരെ കഠിനമായ വേദനയോട് കൂടിയുള്ള ആർത്തവത്തിന് ചില കാരണങ്ങളുണ്ട്.യൂട്രസിലെ എന്‍ഡോമെട്രിയത്തെ വലയം ചെയ്തുള്ള ടിഷ്യു സ്ഥാനം തെറ്റുന്നത് ചിലപ്പോൾ വേദനയ്ക്ക് കാരണമാകും. യൂട്രസിനകത്തെ ഫൈബ്രോയ്ഡുകള്‍ ആർത്തവ സമയത്തുണ്ടാകുന്ന വേദനയ്ക്ക് മറ്റൊരു കാരണമാണ്.പെര്‍വിക് അണുബാധകള്‍ ആര്‍ത്തവവേദന വര്‍ദ്ധിപ്പിയ്ക്കും. ഇത് പെല്‍വിസിനടുത്തുള്ള കോശങ്ങളെ ബാധിയ്ക്കുമ്പോൾ വേദനയുണ്ടാകുന്നു.കോപ്പര്‍ ടി പോലുള്ള ഇന്‍ട്രായൂട്രൈന്‍ ഉപകരണങ്ങള്‍ മാസമുറ സമയത്ത് കൂടുതല്‍ വേദനയുണ്ടാക്കിയേക്കും. യൂട്രസിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന ക്യാന്‍സറസ് കോശങ്ങളും ആര്‍ത്തവസമയത്തെ വേദനയ്ക്ക് കാരണമാണ്.

painful menstruation causes and treatment1

ആർത്തവ സമയത്തെ വേദനയകറ്റാൻ ചില വഴികൾ

1.തുളസി, പുതിന തുടങ്ങിയ ചെടികളിട്ട വെള്ളം വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ,ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്താൽ വേദന കുറയും.
2. ചൂടുപാലില്‍ നെയ്യ് ചേര്‍ത്തു കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും .

painful menstruation causes and treatment6

3.എള്ള് മാസമുറ വേദന ഒഴിവാക്കാന്‍ നല്ലതാണ്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.
4.കറുവാപ്പട്ട ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

painful menstruation causes and treatment3

5.ആർത്തവ ദിനങ്ങളിൽ ഉലുവ വെള്ളം , ജീരക വെള്ളം എന്നിവ കുടിക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും.
6.ഡാര്‍ക് ചോക്ലേറ്റ് വയറുവേദന കുറയ്ക്കും. ഇത് മസിലുകളെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.

painful menstruation causes and treatment4

7.ആർത്തവ സമയത്ത് സമയത്ത് കാപ്പി കുടിയ്ക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. ഇതിലടങ്ങിയിട്ടുള്ള കഫീൻ വേദന കൂട്ടുകയാണ് ചെയ്യുക.
8.ആര്‍ത്തവസമയത്ത് പുളിയുള്ള ഭക്ഷണങ്ങളും, അച്ചാറുകള്‍, അധികം എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുന്നതാണ് ന് നല്ലത്.

painful menstruation causes and treatment2

 

111313-woman-with-ulcer

Loading...

Leave a Reply

Your email address will not be published.

More News