Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:57 pm

Menu

Published on December 26, 2014 at 5:58 pm

പെഷാവര്‍ ആക്രമണത്തിന്‍െറ സൂത്രധാരന്‍ കൊല്ലപ്പെട്ടു

pak-forces-kill-key-planner-of-peshawar-school-massacre

പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ ഡിസംബർ 16ന് സൈനിക സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്ന്  കരുതുന്ന താലിബാന്‍ കമാണ്ടർ താരിഖ് സദ്ദാം കൊല്ലപ്പെട്ടതായി റിപ്പോർട്ട് .വ്യാഴാഴ്ച രാത്രി ഖൈബര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സദ്ദാം കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്‌കൂള്‍ ആക്രമിച്ച തെഹരീക് ഇ താലിബാന്റെ പ്രത്യേക വിഭാഗമായ താരിഖ് ഗെഡറിന്റെ സൈനിക നീക്കങ്ങളുടെ ചുമതലയുള്ള കമാണ്ടറാണ് സദ്ദാം.  ഖൈബർ മേഖലയിലെ പഖ്തുംഖ്‌വയിൽ കഴിഞ്ഞ വർഷം പതിനൊന്ന് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയതിന് പിന്നിലും സദ്ദാമിന് പങ്കുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News