Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:04 pm

Menu

Published on October 6, 2014 at 10:08 am

അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്; അഞ്ചു മരണം

pakistan-attack-in-punch-jammu-n-kashmir

ശ്രീനഗർ: ജമ്മുകശ്മീരിലെ അര്‍നിയ സബ് സെക്ടറില്‍ പാക് സേനയുടെ വെടിവെയ്പ്പിൽ അഞ്ചു പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് പാക്സേനയുടെ ആക്രമണം നടന്നത്.പരിക്കേവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പൂഞ്ച് അതിര്‍ത്തിയിലെ ബല്‍നോയ് സബ്‌സെക്ടറില്‍ ഇന്ത്യന്‍ ക്യാമ്പിനുനേരെ ഞായറാഴ്ച രാവിലെയും ആക്രമണമുണ്ടായിരുന്നു. വെടിവെപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കയാണ്.ഇനിയും കൂടുതൽ തീവ്രവാദികൾ നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കാൻ സാദ്ധ്യതയുണ്ടെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. പ്രകോപനങ്ങളില്ലാതെയാണ് പാക്കിസ്ഥാൻറെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായത്. ആറു ദിവസത്തിനുള്ളിൽ പത്താമത്തെ വെടിനിർത്തൽ കരാര്‍ ലംഘനമാണ് പാക് സൈന്യം നടത്തിയിരുന്നത്.മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News