Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 11:02 am

Menu

Published on October 2, 2014 at 10:53 am

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

pakistan-dares-india-again

ജമ്മുകശ്മീരില്‍ : ജമ്മുകശ്മീരില്‍നിയന്ത്രണരേഖയ്ക്ക് സമീപം കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ വെടിവെപ്പ്. ബുധനാഴ്ച രാത്രിയാണ് ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്.യന്ത്രതോക്കുകള്‍ ഉപയോഗിച്ച് പാക് സേന നടത്തിയ വെടിവെപ്പ് വ്യാഴാഴ്ച രാവിലെ 6.30 വരെയും തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ സബ്ജിയാന്‍ മേഖലയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയ പാക് സൈന്യത്തിനെതിരെ ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തി. സെപ്റ്റംബര്‍ ആദ്യവാരത്തിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News