Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്‌ലാമാബാദ്: തെക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 217ആയി, 350 ലേറെ പേര്‍ക്ക് പരിക്കേറ്റു.റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഗ്വാദാറിനടുത്ത് കടലില്‍ 40 അടിയോളം ഉയരത്തില്‍ പുതിയ ദ്വീപ് രൂപപ്പെട്ടു.റോഡുകള്‍ തകര്‍ന്നതും അപകടസ്ഥലത്തേക്കുള്ള ദൂരക്കൂടുതലും രക്ഷാപ്രവര്‍ത്തനം താമസിപ്പിക്കുന്നതായും ആഭ്യന്തരസെക്രട്ടറി പറഞ്ഞു. ഇന്ത്യന്‍സമയം വൈകിട്ട് അഞ്ചോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇവിടത്തെ 30 ശതമാനം വീടുകളും തകര്‍ന്നുവെന്ന് പ്രവിശ്യ ഡെപ്യൂട്ടി സ്പീക്കറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.മെഡിക്കല്‍ സംഘത്തെയും രക്ഷാപ്രവര്‍ത്തകരെയും ഈ പ്രദേശങ്ങളിലേക്ക് അയച്ചതായി പ്രവിശ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹെലികോപ്ടറുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Leave a Reply