Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:46 pm

Menu

Published on August 3, 2015 at 9:52 am

തടവിലായിരുന്ന 163 മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു

pakistan-releases-163-indian-fishermen-as-goodwill-gesture

കറാച്ചി:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ റഷ്യയിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ, തടവിലായിരുന്ന 163 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്.

ലാൻധി, മാലിർ ജയിലുകളിൽ തടവിലാക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്. 11 വയസ്സു പ്രായമുള്ള ഒരു കുട്ടിയും ഇവരിലുൾപ്പെടുന്നതായി സിന്ധ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുവരുന്ന ഇവരെ ഇന്ത്യൻ അധികൃതർക്ക് കൈമാറും.സമ്മാനങ്ങളും പണവും നൽകിയാണ് ഇവരെ അയയ്ക്കുന്നത്.

റഷ്യയിൽ ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ തടവിലാക്കപ്പെട്ട മൽസ്യത്തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ വിട്ടയ്ക്കണമെന്ന് തീരുമാനിച്ചിരുന്നു.355 ഇന്ത്യൻ മൽസ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിൽ ജയിൽ കഴിയുന്നത്.27 പേർ ഇന്ത്യൻ ജയിലിലും തടങ്കലിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News