Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ മെന്തറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈനികര്‍ വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ 12.30 നും രണ്ടിനും മധ്യേ ആയിരുന്നു വെടിവെപ്പ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാക് വെടിവെപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.സ്വാതന്ത്ര്യദിനം വെള്ളിയാഴ്ച ആഘോഷിക്കാനിരിക്കെയാണ് പാകിസ്താന്റെ പ്രകോപനം.ഒരാഴ്ച്ചയ്ക്കകം ഇതു നാലാം തവണയാണ് മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകാഷ്മീര്‍ സന്ദര്‍ശിച്ച സമയത്ത് തീവ്രവാദികള്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. മൂന്നു മാസത്തിനിടെ 20 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
Leave a Reply