Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്.ഇന്നുരാവിലെയാണ് ജമ്മു ജില്ലയിലെ പര്‍ഗ്വാലില്‍ പാകിസ്താന്‍ സൈനികരുടെ വെടിവെയ്പുണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.മെഷീന്‍ ഗണ്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വെടിവെപ്പ് ഇടവിട്ടിടവിട്ട് ഇന്ന് രാവിലെ 6മണി വരെ തുടര്‍ന്നു. ഇന്ത്യയുടെ ഭാഗത്ത് നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ബി.എസ്.എഫ് അറിയിച്ചു.ഇന്ത്യപാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാസേനയുടെ സെക്ടര്‍ കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഫ്ലാഗ് മീറ്റിംഗ് പരാജയപ്പെട്ടിരുന്നു.
Leave a Reply