Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:38 pm

Menu

Published on December 8, 2014 at 10:21 am

സ്കൂൾ കായികമേള: പാലക്കാടിന് രണ്ട് സ്വർണം

palakkad-begins-medal-hunt-in-kerala-school-athletic-meet

തിരുവനന്തപുരം: അൻപത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേള ആരംഭിച്ചപ്പോൾ ആദ്യത്തെ രണ്ട്‌ സ്വർണവും പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്കൂളിന്‍െറ മുഹമ്മദ് അഫ്സലും പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്കൂളിലെത്തന്നെ എം.വി ഹര്‍ഷയുമാണ് പാലക്കാടിന്‍െറ സ്വര്‍ണക്കൊയ്ത്തിന് തുടക്കമിട്ടത്.ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം ബാര്‍ ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജ് മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 2012ല്‍ മുഹമ്മദ് അഫ്സല്‍ കുറിച്ച റെക്കോര്‍ഡാണ് ബിപിന്‍ തിരുത്തിയെഴുതിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ.ആര്‍. ആതിര സ്വര്‍ണം നേടി. കോതമംഗലം ബാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിക്കാണ് ഈയിനത്തില്‍ വെള്ളി.മല്‍സരങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഓവറോള്‍ കിരീടത്തിനായുള്ള ജില്ലകളുടെ പോരാട്ടവും ആരംഭിച്ചു. നാല് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 12 പോയിന്റുമായി എറണാകുളം തൊട്ടുപിന്നിലുണ്ട്.കാര്യവട്ടം എല്‍എന്‍സിപി സ്റ്റേഡിയത്തിലാണു കായികമേള നടക്കുന്നത്. ഇന്നു 18 ഫൈനലുകളുണ്ട്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഫൈനലാണ് ഇന്നത്തെ സവിശേഷത. നിലവിലെ ജേതാക്കളായ എറണാകുളവും രണ്ടാം സ്ഥാനക്കാരായ പാലക്കാടും തമ്മില്‍ ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്നു. ഉത്തേജകമരുന്ന് പരിശോധനയ്ക്കായി നാഡ സംഘവും ഇന്നെത്തും.

Loading...

Leave a Reply

Your email address will not be published.

More News